മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണീറ്റ് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. കേരള മെഡിക്കൽ കോർപ്പറേഷൻ കിഫ്ബിയുടെ സാമ്പത്തീക സഹായത്തോടെ സംസ്ഥാനത്താരംഭിച്ച 44 ഡയാലിസിസ് സെന്ററുകളിൽ ഒന്നാണിത്. ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ നാലിന് മന്ത്രി കെ.കെ ഷൈലജ നിർവഹിച്ചിരുന്നു. ഉദ്ഘാടനത്തിന് ശേഷം യൂണീറ്റ് അണുവിമുക്തമാക്കി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് പ്രവർത്തന സജ്ജമായത്.