തോപ്പുംപടി: കൊച്ചി കായലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊടുങ്ങല്ലൂർ എരശേരി പാലത്തിനു സമീപം നെയ്ശേരി വീട്ടിൽ ഗോപി (73) യുടെ മൃതദേഹമാണെന്ന് ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞത്. തിങ്കളാഴ്ച വൈകിട്ട് 4നാണ് കൊച്ചി തുറമുയത്തെ സാമുദ്രിക ഹാളിനു സമീപത്തെ കായലിൽ മൃതദേഹം കണ്ടെത്തിയത്. ഹാർബർ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മ്യതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.