തൃക്കാക്കര: പട്ടിക ജാതി വികസന വകുപ്പിന്റെ തൊഴിൽ പരിശീലന ശിൽപശാല ശ്രദ്ധേയമായി.സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ജില്ലയിലെ അഭ്യസ്തവിദ്ധരായ യുവജനങ്ങൾക്കായാണ് തൊഴിൽപരിശിലന ശിൽപശാല നടത്തിയത്. എസ്.എസ്.എൽ.സി മുതൽ ബിരുദാനന്തര ബിരുദം വരെ കഴിഞ്ഞവർക്കുള്ള തൊഴിൽ സാധ്യതകളെ കുറിച്ച് വിവിധ തൊഴിൽ പരിശിലന സ്ഥാപനങ്ങളുടെ പ്രതിനിധികൾ ക്ലാസ്സ് എടുത്തു. മുൻ വർഷങ്ങളിൽ പരിശീലന പരിപാടികളിൽ പങ്കെടുത്ത് വിദേശ തൊഴിൽ നേടിയവരുടെ അനുഭവങ്ങൾ പങ്ക് വെച്ചത് സദസിന് ഏറെ ആവേശം പകർന്നു. തൊഴിൽ പരിശീലനത്തിനായുള്ള ഹാൻഡ് ഹോൾഡിംഗ് സെല്ലിന്റെ സംസ്ഥാന അഡ്മിനിസ്ട്രേറ്റർ രഞ്ജിത്ത് ബാലാജി അദ്ധ്യഷതയിൽ ചേർന്ന ശിൽപശാല ജില്ലാ പട്ടികജാതി വികസന ഓഫിസർ ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. ജി.പ്രശാന്ത്, ഏ.കെ.ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ ബ്ലോക്ക് പരിധിയിൽ നിന്നെത്തിയ ഇരുനൂറ്റമ്പതോളം പേരാണ് ശിൽപശാലയിൽ പങ്കെടുത്തത്.