തൃപ്പൂണിത്തുറ: വിദ്യാഭ്യാസ മേഖലയിൽ മികച്ച വിജയം കൈവരിച്ചവർക്കുള്ള അക്ഷരജ്യോതി പുരസ്ക്കാരങ്ങൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിതരണം ചെയ്തു. മുൻ മന്ത്രി കെ.ബാബു അദ്ധ്യക്ഷനായി. ഹൈബി ഈഡൻ എം.പി., കുഫോസ് വൈസ് ചാൻസലർ ഡോ.എ.രാമചന്ദ്രൻ, സിനിമാ സംവിധായകൻ മേജർ രവി, മുൻ മുൻസിപ്പൽ ചെയർമാൻ വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് വിദ്യാഭ്യാസ സെമിനാറും കരിയർ ഗൈഡൻസ് ക്ലാസ്സും നടന്നു.