sumesh
സുമേഷ്

ആലുവ: സംസ്ഥാന സർക്കാരിന്റെ ശ്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം എ.സി മെക്കാനിക്കായ യുവാവിന്. കുട്ടമശേരി മനയ്ക്കകാട് കുന്നശേരി പള്ളത്ത് സുമേഷിനാണ് ഭാഗ്യദേവതയുടെ കടാക്ഷമുണ്ടായത്. പതിവായി ലോട്ടറിയെടുക്കുന്ന സുമേഷ് കഴിഞ്ഞ ദിവസം കടുങ്ങല്ലൂരിലെ സുരേഷിന്റെ ലോട്ടറി കടയിൽ നിന്നാണ് 380 രൂപ നൽകി 12 ടിക്കറ്റ് എടുത്തത്. ഇന്നലെ വൈകിട്ട് ഇവിടെ തന്നെയെത്തി ഫലം നോക്കിയപ്പോഴാണ് തന്റെ കൈവശമുള്ള എസ്. ഡബളിയു 827049 നമ്പറിനാണ് ഒന്നാം സമ്മാനമെന്നറിഞ്ഞത്. തട്ടാംപടിയിലെ ഫ്രണ്ട്സ് ഏജൻസിയുടെ സബ് ഏജന്റാണ് ടിക്കറ്റ് വിൽപ്പന നടത്തിയ സുരേഷ്. വർഷങ്ങൾക്ക് മുമ്പ് ഒരു കോടിയുടെ സമ്മാനം അടിച്ച ടിക്കറ്റ് കടം പറഞ്ഞുവച്ചയാൾക്ക് നൽകി സത്യസന്ധത തെളിയിച്ചയാളാണ് സുരേഷ്.