തൊടുപുഴ : കൊച്ചിൻ യൂണിവേഴ്സിറ്റി റിട്ട. പ്രൊഫസർ ഇലവുങ്കൽ ഡോ. എസ് പ്രതാപന്റെ ഭാര്യയും ആലുവ എസ്. എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയുമായ ബിന്ദു പ്രതാപൻ (52) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 ന് വാഴക്കുളം മഞ്ഞള്ളൂരുള്ള ഭർതൃ സഹോദരൻ ഇലവുങ്കൽ അഡ്വ. എസ് അശോകന്റെ കുടുംബ വീട്ടുവളപ്പിൽ. എസ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ വയലാ പാണ്ടിക്കരിയിൽ പി.എൻ നടരാജന്റേയും പരേതയായ കുസുമാംബികയുടേയും മകളാണ്. മക്കൾ: നമിത പ്രതാപൻ, സഞ്ജയ് പ്രതാപൻ (ഇരുവരും കുസാറ്റ് വിദ്യാർത്ഥികൾ). സഹോദരങ്ങൾ: ജെസി സുധാകരൻ, സ്മിത കിഷോർ.