മരട്.മരട് വടക്ക് ശ്രീനാരായണസേവാസംഘത്തിന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ് പി.എം.കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. 2018-19ലെ പ്രവർത്തനറിപ്പോട്ടും 2019-20ലെ ബഡ്ജറ്റും,കർമ്മപദ്ധതികളും യോഗം അംഗികരിച്ചു.പ്രദേശത്തെ വിവിധസ്കൂളുകളിൽ നിന്നും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക്ക്യാഷ് അവാർഡുകളും ,40വിദ്യാർത്ഥികൾക്ക് പഠനോപകരണം വാങ്ങുന്നതിനുളള സാമ്പത്തിക സഹായങ്ങളും വിതരണം ചെയ്തു.തിരുത്തോളികൃഷ്ണൻകുട്ടി,നാരായണി,ജാനകിമാധവൻ,പി.എ.പീതാംബരൻ എന്നിവരുടെ പേരിലുളള എൻട്രാൾമെന്റ് അവാർഡുകളും വിതരണം ചെയ്തു. വി.ആർ.പ്രകാശൻ റിപ്പോർട്ട് അവതരിപ്പിച്ചു.സെക്രട്ടറി ആർ.ഉണ്ണികൃഷ്ണൻ,കെ.വി.ശിശുപാലൻ തുടങ്ങിയവർപ്രസംഗിച്ചു.