കടവന്ത്ര : എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ആർ. ശങ്കർ കുടുംബയൂണിറ്റ് യോഗം പി.വി. അശോകന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. കെ.എം. അനന്തൻ പ്രഭാഷണം നടത്തി. മട്ടലിൽ ഭഗവതിക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, ട്രഷറർ പി.വി. സാംബശിവൻ, എം. ഭദ്രൻ, കെ.എ. മനോഹരൻ എന്നിവർ സംസാരിച്ചു. ജയാനാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സി.ബി. ജയപ്രകാശ് സ്വാഗതവും പ്രസീത നന്ദിയും പറഞ്ഞു. ഗുരുദേവകൃതികളുടെ പാരായാണവും സമൂഹാർച്ചനയും നടന്നു.