കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) ബി.എഫ്.എസ്.സി കോഴ്‌സിൽ ഈവർഷം പ്രവേശനം നേടിയവർക്കുള്ള ഓറിയന്റേഷൻ പ്രോഗ്രാം സെപ്തംബർ രണ്ടിന് (തിങ്കൾ) ആരംഭിക്കും. പ്രവേശനം നേടിയ വിദ്യാർത്ഥികൾ രാവിലെ 9.30 ന് പനങ്ങാട് കുഫോസ് ആസ്ഥാനത്തെ സെമിനാർ ഹാളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഫിഷറീസ് ഡീൻ അറിയിച്ചു. ഫിഷറീസ് രംഗത്തെ ഉന്നതപഠന, തൊഴിൽ സാദ്ധ്യതകളെക്കുറിച്ചും ഗവേഷണ മുന്നേറ്റങ്ങളെക്കുറിച്ചും നാല് ദിവസത്തെ ഓറിയന്റേഷൻ പരിപാടിയിൽ പ്രതിപാദിക്കും.