cbsephoto
കേരള സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് ദാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. എം.എൻ സത്യദേവൻ, ജോർജ് കുളങ്ങര, അൻവർ സാദത്ത് എം.എൽ.എ, കെ.എം ഹാരിസ്, ഹൈബി ഈഡൻ എം.പി, ഡോ.കെ.എസ്. രാധാകൃഷ്ണൻ, ടി.പി.എം ഇബ്രാഹിംഖാൻ, സി.പി. കുഞ്ഞിമുഹമ്മദ്, ഡോ.കെ. ജയകുമാർ, ടി.കെ. ഉദയഭാനു, പി.എസ്. രാമചന്ദ്രൻ, അബ്ദുൾ നാസർ, സി.എ. എബ്രഹാം തോമസ്, ജെ. എബ്രഹാം, ടി.ജെ. വിനോദ് എന്നിവർ സമീപം.

കൊച്ചി: കേരള സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് ദാനചടങ്ങ് ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.പി.എം ഇബ്രാഹിംഖാൻ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, ഡെപ്യുട്ടി മേയർ ടി.ജെ. വിനോദ്, അസോസിയേഷൻ ഓർഗനൈസിംഗ് സെക്രട്ടറി എം.എൻ. സത്യദേവൻ, വൈസ് പ്രസിഡന്റ് ജോർജ് കുളങ്ങര, വൈസ് പ്രസിഡന്റ് കെ.എം. ഹാരിസ്, ഡോ.കെ.എസ്. രാധാകൃഷ്ണൻ, അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് സി.പി. കുഞ്ഞിമുഹമ്മദ്, രക്ഷാധികാരി ഡോ.കെ. ജയകുമാർ, ജില്ലാ പ്രസിഡന്റ് ടി.കെ. ഉദയഭാനു, ജനറൽ സെക്രട്ടറി പി.എസ്. രാമചന്ദ്രൻ, അബ്ദുൾ നാസർ, ട്രഷറർ സി.എ. എബ്രഹാം തോമസ്, റീജിയണൽ സെക്രട്ടറി ജെ. എബ്രഹാം എന്നിവർ പങ്കെടുത്തു.