കൊച്ചി : ഓണം പ്രമാണിച്ച് സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ എറണാകുളം ബെഞ്ചിന് സെപ്തംബർ ഒൻപത് മുതൽ 13 വരെ അവധിയായിരിക്കും. അഡ്മിനിസ്‌ട്രേറ്റീവ് അംഗം ഇ.കെ. ഭരത് ഭൂഷന്റെ വെക്കേഷൻബെഞ്ച് അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ പരിഗണിക്കാൻ 13 ന് രാവിലെ 11 ന് സിറ്റിംഗ് നടത്തും. ട്രിബ്യൂണലിന്റെ രജിസ്ട്രി പതിവുപോലെ പ്രവർത്തിക്കും. അടിയന്തിര പ്രാധാന്യമുള്ള അപേക്ഷകൾ മാത്രം രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.