പള്ളിക്കര :കെ വി കുട്ടപ്പൻ മെമ്മോറിയൽ തൊഴിൽ സേന കെ.എസ്.കെ.ടി യു ജില്ലാ സെക്രട്ടറി സി. ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. കുന്നത്തുനാട് വില്ലേജ് സെക്രട്ടറിയും തൊഴിൽ സേന ട്രഷററുമായ എൻ. വി രാജപ്പൻ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി. സംസ്ഥാന കമ്മിറ്റി അംഗം സി.കെ വർഗീസ്, ഏരിയ പ്രസിഡന്റ് എൻ.എസ് സജീവൻ, സെക്രട്ടറി ബി ജയൻ, ഏരിയ കൺവീനർ എം.എ വേണു, വില്ലേജ് പ്രസിഡന്റ് വി. എ ജയകുമാർ, തൊഴിൽസേന പ്രസിഡന്റ് സി. സി കുറുമ്പൻ, സെക്രട്ടറി എൻ വി വാസു എന്നിവർ സംബന്ധിച്ചു.