കൊച്ചി: മെഡിസെപ്പ് ഇൻഷ്വറൻസ് പദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കുക, പി.എഫ്. ആർ.ഡി.എ നിയമങ്ങൾ പുന:പരിശോധിക്കാൻ നിയമിച്ച കമ്മിറ്റിയുടെ പ്രവർത്തനം ത്വരിതപ്പെടുത്തുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ സർവ്വകലാശാല ആസ്ഥാനങ്ങളിലും
ഇന്ന് രാവിലെ 11 മുതൽ വിളംബര സദസ് നടത്തുമെന്ന് ജനറൽ സെക്രട്ടറി ഹരിലാൽ അറിയിച്ചു