കൊച്ചി: സ്വകാര്യ മേഖലയിൽ സംവരണം നടപ്പാക്കുക, എയ്ഡഡ് മേഖലയിലെ മുഴുവൻ നിയമനങ്ങളും പി.എസ്.സിക്ക് വിടുക, എസ്.സി.എസ്.ടി കൈവശഭൂമിക്ക് പട്ടയം നൽകുക,. നിലവിലുള്ള ഭൂസമരങ്ങൾ ഒത്തുതീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആൾ ഇന്ത്യ കോൺഫെഡറേഷൻ എസ്.സി. എസ്.ടി ഓർഗനൈസേഷന്റെയും എയിഡഡ് സെക്ടർ സംരക്ഷണ സമിതിയുടെയും ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും മാർച്ചും ധർണയും നടത്തും. ദളിത് സമൂഹം നേരിടുന്ന വർത്തമാനകാല വെല്ലുവിളികൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ കെ.എം. സലിംകുമാർ ഉദ്‌ഘാടനം ചെയ്തു. കെ.കെ. കൊച്ച് , സണ്ണി. എം.കപിക്കാട്, ഓർണ കൃഷ്ണൻകുട്ടി ഡി.പി. കാഞ്ചിറാം, പി.വി നടേശൻ തുടങ്ങിയവർ സംസാരിച്ചു.
ഡോ.കെ.ആർ. വിശ്വംഭരൻ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്തു. അഡ്വ. രാമൻ ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. രാജൻ അക്കരപ്പാടം, മുണ്ടക്കയം ദിവാകരൻ, പി.എം. വിനോദ്, കെ.കെ.സുകുമാരൻ, തിലകമ്മ പ്രേംകുമാർ, കെ. മണിയപ്പൻ, മുരളി തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി അഡ്വ. രാമൻ ബാലകൃഷ്ണൻ (പ്രസിഡന്റ്) പി.വി. നടേശൻ (ജനറൽ സെക്രട്ടറി), രാജൻ അക്കരപ്പാടം, (വർക്കിംഗ് പ്രസിഡന്റ്), അഡ്വ.എം. ബാലകൃഷ്ണൻ (ട്രഷറർ) എൻ. മണിയപ്പൻ (രക്ഷാധികാരി) എന്നിവരെ തിരഞ്ഞെടുത്തു.