കൊച്ചി : ചെറായി പള്ളിത്തർക്കവുമായി ബന്ധപ്പെട്ട് യാക്കോബായ, ഒാർത്തഡോക്‌സ് വിഭാഗങ്ങൾ നൽകിയ അപേക്ഷ പരിഗണിച്ചു തീർപ്പാക്കാൻ എറണാകുളം ഫസ്റ്റ് അഡി. ജില്ലാക്കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ഒരു മാസത്തിനുള്ളിൽ അപേക്ഷയിൽ തീർപ്പുണ്ടാക്കാനാണ് നിർദ്ദേശത്തിൽ പറയുന്നത്. ജില്ലാ കോടതിയിൽ ഇത്തരമൊരു അന്യായം നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഉപഹർജി പരിഗണിക്കണമെന്ന് നിർദ്ദേശിക്കാൻ യാക്കോബായ വിഭാഗത്തിലെ ചില അംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.