ആലുവ: നൂറുകണക്കിന് വിമാനയാത്രക്കാർക്കും വിനോദ സഞ്ചാരികൾക്കുംകൂടി പ്രയോജനപ്പെടുന്നവിധം കൊച്ചി മെട്രോ നെടുമ്പാശേരി വഴി അങ്കമാലി വരെ നീട്ടണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) ആലുവ - അങ്കമാലി നിയോജകമണ്ഡലം സംയുക്ത നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പ്രേംസൺ മാഞ്ഞമറ്റം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രിൻസ് വെള്ളറക്കൽ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം കൺവെൻഷനുകൾ സെപ്തംബറിൽ സംഘടിപ്പിക്കും. ആൽബിൻ പ്ലാക്കൽ, വിനു അഗസ്റ്റിൻ, നിധിൻ സിബി, സാൻജോ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.