കൊച്ചി : ടൈം സംഘടിപ്പിച്ച അക്വാ റീജിയ സയൻസ് ക്വിസിന്റെ ജില്ലാ മത്സരത്തിൽ നേവി ചിൽഡ്രൻ സ്‌കൂളിലെ ധ്രുവ് എസ്. നായരും ചിന്മയ് പഥകും ജേതാക്കളായി. ഭവൻസ് വരുണയിലെ രോഹൻ ആർ. വേണുഗോപാൽ, അച്യുത് ജഗദീഷ് എന്നിവർ ഫസ്റ്റ് റണ്ണർ അപ്പ് സ്ഥാനവും ഭവൻസ് എളമക്കരയിലെ രോഹൻ ജോൺ ജോയ്, ചെറിയാൻ ജോർജ് എന്നിവർ സെക്കൻഡ് റണ്ണർ അപ്പ് സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് കാഷ് അവാർഡും റോളിംഗ് ട്രോഫികളും ടൈം ഡയറക്ടർ എം. പ്രമോദ്കുമാർ വിതരണം ചെയ്തു. വിജയികൾ സെപ്തംബർ 17ന് ഹൈദരാബാദിൽ നടക്കുന്ന ദേശീയ ഫൈനലിൽ കേരളത്തെ പ്രതിനിധീകരിക്കും.