sanju
ഡുറൻഡ്കപ്പ് ഫുട്ബാൾ കീരീടം നേടിയ എഫ്.സി ഗോകുലം ടീം അഗം നൊച്ചിമ കോമ്പാറ സ്വദേശി സഞ്ജു ഗണേശിന് എടത്തല മണ്ഡലം യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നൽകി​യ ആദരവ് ചടങ്ങി​ൽ അൻവർ സാദത്ത് എം.എൽ.എ പൊന്നാടഅണിയിക്കുന്നു.

ആലുവ: ഡുറൻഡ് കപ്പ് ഫുട്ബാൾ കീരീടം നേടിയ എഫ്.സി ഗോകുലം ടീം അഗം നൊച്ചിമ കോമ്പാറ സ്വദേശി സഞ്ജു ഗണേശിനെ എടത്തല മണ്ഡലം യൂത്ത് കോൺഗ്രസ് ആദരിച്ചു. അൻവർ സാദത്ത് എം.എൽ.എ പൊന്നാട അണിയിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഫി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.യു. യൂസഫ്, പഞ്ചായത്ത് വാർഡ് അംഗം എ.എ. മായിൻ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ, ആർ. രഹൻരാജ്, എ.എ. അൻസാർ, സിദ്ധിഖ്, ഹംസ കുഞ്ചാട്ടുകര, ഷിജാർ, എ.എ. നവാസ്, ജാസ് കോമ്പാറ, വലീദ വാഹിദ് തുടങ്ങിയവർ പങ്കെടുത്തു.