പെരുമ്പാവൂർ: ഭാരതീയ ദളിത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ജന്മദിനം ആഘോഷിച്ചു.കുറുപ്പംപടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ജന്മദിനാഘോഷം ഐ. എൻ. ടി. യു. സി ജില്ലാ സെക്രട്ടറി പി. പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു,ബി. ഡി സി.എൽ. ബ്ലോക്ക് പ്രസിഡന്റ് പി. പി. ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു.മുടക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ടി. അജിത്കുമാർ,എൽദോ പാത്തിക്കൽ,കെ. ജെ. മാത്യു,ഷാജി കീച്ചേരി,കെ. കെ. മഹേഷ്‌കുമാർ,കെ.ജി. പ്രതാപൻ,ഉണ്ണി പെട്ടമല,എന്നിവർ പ്രസംഗിച്ചു.