കൊച്ചി: യുണൈറ്റഡ് ബ്രാൻഡ് ഒരുക്കുന്ന പ്രദർശനം 30 മുതൽ കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവിധ ഉത്പന്നങ്ങൾ 60 മുതൽ 90 ശതമാനം വരെ വിലക്കുറവിൽ ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഹൈബി ഈഡൻ എം.പിയും പി.ടി തോമസ് എം.എൽ.എയും സംയുക്തമായി പ്രദർശനം ഉദ്ഘാടനം ചെയ്യും. ജോൺപോൾ, നടിമാരായ തൻവി, അഞ്ജലി നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. പ്രദർശനത്തിൽ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ വിഹിതം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൈമാറുമെന്നും സംഘാടകർ അറിയിച്ചു.