തൃപ്പൂണിത്തുറ : പുതിയതായി രൂപീകരിച്ച റോട്ടറി കൊച്ചിൻ ലേക്‌സൈഡ് ക്ളബ് അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഭാരവാഹികളുടെ സ്ഥാനാരോഹണവും ഡിസ്ട്രിക്ട് ഗവർണർ ആർ. മാധവ്ചന്ദ്രൻ നിർവഹിച്ചു.
റോട്ടറി കൊച്ചിൻ മിഡ്ടൗൺ പ്രസിഡന്റ് എബ്രഹാം മാത്യു വെട്ടൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ലേക്‌സൈഡ് പ്രസിഡന്റ് ജോർജ് പാലത്തിങ്കൽ, മുൻ റോട്ടറി ഡിസ്ട്രിക്ട് ഗവർണർമാരായ ബി.ആർ. അജിത്, ബാബു ജോസഫ്, അസിസ്റ്റന്റ് ഗവർണർമാരായ ഗോപാലകൃഷ്ണൻ, നൈനാൻ ജോൺ, ഭാരവാഹികളായ സാജു കെ.പി, വിജയഭാസ്‌കർ, സംഗീത് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.