ayyankali
ദളിത് ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളി ജന്മദിന അനുസ്മരണ സമ്മേളനം പി.സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു. കെ.എ. ശശി, സി.കെ. വേലായുധൻ, ശ്യാമള സുരേഷ്, രാജു ഉളിയന്നൂർ, എൻ.കെ. പുരുഷൻ, കെ.വി. സുനിൽ തുടങ്ങിയവർ സമീപം

കൊച്ചി : വില്ലുവണ്ടിയിലേറി ബ്രാഹ്മണ്യത്തിന്റെ കല്പനകളെ വിറപ്പിച്ച ദളിത് ജനവിഭാഗങ്ങളുടെ മോചനത്തിന് പൊരുതിയ മഹാത്മ അയ്യാങ്കാളിയുടെ പേരിൽ കേരളത്തിൽ സർവകലാശാല സ്ഥാപിക്കണമെന്ന് ദളിത് ലീഗ് സംസ്ഥാന ട്രഷറർ പി.സി. രാജൻ ആവശ്യപ്പെട്ടു.

ദളിത് ലീഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അയ്യങ്കാളിയുടെ 156ാമത് ജന്മദിന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിലൂടെ മാത്രമേ മോചനം ലഭിക്കുകയുള്ളൂവെന്ന് തിരിച്ചറിഞ്ഞ് പ്രയത്‌നിച്ച വ്യക്തിയാണ് അയ്യങ്കാളി.
ജില്ലാ പ്രസിഡന്റ് കെ.എ. ശശി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.കെ. വേലായുധൻ, പഞ്ചായത്ത് അംഗം ശ്യാമള സുരേഷ്, രാജു ഉളിയന്നൂർ, എൻ.കെ. പുരുഷൻ, കെ.വി. സുനിൽ, പി.സി. അയ്യപ്പൻ കുട്ടി, ടി.എം. ചന്ദ്രൻ, രതീഷ്, എം.കെ. അനിൽകുമാർ, എം.സി. ലൈജു, സി.എം. മനീഷ് എന്നിവർ പ്രസംഗിച്ചു. അയ്യങ്കാളിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനനടന്നു.