കൊച്ചി: സി.പി.എ.എസ് കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷൻ തൃപ്പുണിത്തുറയിൽ ബി.എഡ് കോഴ്സിന് മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തിക സംവരണത്തിന് അർഹരായ വിദ്യാർത്ഥികൾക്കുള്ള 5 സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാളം, സംസ്കൃതം, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, മാത്ത മാറ്റിക്സ് എന്നീ വിഷയങ്ങളിൽ അർഹരായവർ പൂരിപ്പിച്ച അപേക്ഷ നാളെ (വെള്ളി)​ 11ന് മുമ്പായി കോളേജിൽ എത്തിക്കണം. അപേക്ഷാ ഫോമുകൾ കോളേജ് ഓഫീസിൽ ലഭ്യമാണ്. തഹസിൽദാർ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ സാമ്പത്തിക പിന്നാക്കാവസ്ഥ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 9446288278.