കിഴക്കമ്പലം: കിഴക്കമ്പലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ നീതി സൂപ്പർ മാർക്ക​റ്റ് നാളെ തുറക്കും.ബസ് സ്​റ്റാൻഡിനു സമീപം ജൂബിലി മന്ദിരത്തിൽ ആരംഭിക്കുന്ന മാർക്കറ്റ് രാവിലെ 9.30ന് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. ആദ്യവിൽപ്പന വി.പി.സജീന്ദ്രൻ എം.എൽ.എ നിർവഹിക്കും. നിത്യോപയോഗ സാധനങ്ങൾ ജനങ്ങൾക്ക് വിലകുറച്ച് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് സൂപ്പർ മാർക്ക​റ്റ് ആരംഭിക്കുന്നതെന്ന് ബാങ്ക് പ്രസിഡന്റ് ചാക്കോ.പി.മാണി പറഞ്ഞു. മാസം 1700 രൂപ ചെലവിൽ സാധാരണ കുടുംബത്തിനു ജീവിക്കാനുള്ള സാഹചര്യം ഒരുക്കും. കൂടാതെ 50ഓളം ഉൽപ്പന്നങ്ങൾ പകുതി വിലയ്ക്കും, ഏഴ് കിലോ പച്ചക്കറി കി​റ്റുകൾ 100 രൂപയ്ക്കും മാർക്ക​റ്റിൽ ലഭ്യമാക്കും. ഓണത്തോടനുബന്ധിച്ച് 1500 പേർക്കുള്ള ഓണക്കി​റ്റും വിതരണം ചെയ്യും. കിഴക്കമ്പലം പഞ്ചായത്തിലെ ജനങ്ങൾക്ക് മാർക്കറ്റ് വഴി സ്പെഷ്യൽ സബ് സിഡി ലഭ്യമാക്കും.