വൈപ്പിൻ: പള്ളിപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന വയോജനങ്ങൾക്ക് തണൽ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തുന്ന ഓണാഘോഷപരിപാടികളും ഓണസദ്യയും സെപ്തംബർ 7രാവിലെ 9 മുതൽ പള്ളിപ്പുറം സെന്റ് റോക്കീസ് ഹാളിൽ നടക്കും. വയോജനങ്ങൾ, വിധവകൾ, വിവാഹപ്രായം കഴിഞ്ഞ അവിവാഹിതർ എന്നിവർ ഉൾപ്പെടെ അഞ്ഞൂറിലധികം ആളുകൾ ഈ ഒത്തുചേരലിൽ പങ്കെടുക്കും. ചലച്ചിത്രതാരം കവിയൂർ പൊന്നമ്മ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് വി.എക്‌സ്. ബെനഡിക്ട് അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം മുരളി മോഹൻ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. സിനിമാ സീരിയൽ രംഗത്തെ നടീ നടന്മാർ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടാകും.