വൈപ്പിൻ: വൈപ്പിൻകരയിലെ എട്ടു പഞ്ചായത്തുകളെയും ഉൾപ്പെടുത്തി കായലോര റോഡ് നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി.ക്ക് വൈപ്പിൻ കായലോര ടൂറിസം ഡെവലപ്പ്‌മെന്റ് സൊസൈറ്റി നിവേദനം നൽകി. കടൽഭിത്തികൾ സംരക്ഷിക്കുകയും പുലിമുട്ടുകൾ നിർമ്മിക്കുകയും വേണം. എട്ട് പഞ്ചായത്തുകളെയും ഉൾപ്പെടുത്തി ജലമെട്രോ നടപ്പാക്കണം. സൊസൈറ്റി ഭാരവാഹികളായി ഹൈബി ഈഡൻ എംപി., അഡ്വ. എം. വി. പോൾ (മുഖ്യ രക്ഷാധികാരികൾ), മുനമ്പം സന്തോഷ്, കെ. ജി. ഡോണോ, കെ. വൈ. ദേവസിക്കുട്ടി, ജോബി വർഗീസ് (രക്ഷാധികാരികൾ), അഗസ്റ്റിൻ മണ്ടോത്ത് (ചെയർമാൻ), അഡ്വ. ടിറ്റോ ആന്റണി, നോബിമോൻ പുതുശേരി (വൈസ് ചെയർമാന്മാർ), അഡ്വ. പി. ജെ. ജസ്റ്റിൻ (ജനറൽ കൺവീനർ), അഡ്വ. ബേബിച്ചൻ ആക്കനത്ത്, വർഗീസ് എ. ഐ., അജേഷ് വി. എ. (കൺവീനർമാർ), തോമസ് പുല്ലൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.