വൈപ്പിൻ: ചെറായി രക്തേശ്വരി ബീച്ച് റോഡിലെ മത്സ്യത്തൊഴിലാളി വിശ്രമകേന്ദ്രം ശക്തമായ കാറ്റിൽ തകർന്നു. മേൽക്കൂര പറന്നുപോയി ഇലക്ട്രിക് പോസ്റ്റിലും ലൈനിലും പതിച്ചു. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതായിരുന്നു വിശ്രമകേന്ദ്രം.