ilahiya
ഇലാഹിയ പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ 'Take De Bait' എന്ന പേരില്‍ സംഘടിപ്പിച്ച ഇന്റർ സ്‌കൂൾ ഇംഗ്ലീഷ് ഡിബേറ്റ് മത്സരത്തിൽ ഓവർഓൾ നേടിയ ഇലാഹിയ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിക്ക് . 5000/ രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ഇലാഹിയ ട്രസ്റ്റ് ചെയർമാൻ .കെ.എം.പരീത് നൽകുന്നു.

മുവാറ്റുപുഴ : വിദ്യാർത്ഥികളിൽ ഭാഷാപ്രവീണ്യം ഉണ്ടാക്കുന്നതിനും പൊതുപ്രഭാഷണ അഭിരുചി വളർത്തുന്നതിനുമായി ഇലാഹിയ പബ്ലിക് സ്‌കൂൾസംഘടിപ്പിച്ച ഇന്റർ സ്‌കൂൾ ഇംഗ്ലീഷ് ഡിബേറ്റ് മത്സരത്തിൽ ഇലാഹിയ പബ്ലിക് സ്‌കൂൾ ഓവറോൾ ട്രോഫി നേടി. 5000 രൂപ ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ഇലാഹിയ ട്രസ്റ്റ് ചെയർമാൻ .കെ.എം.പരീത് വിജയികൾക്ക് കൈമാറി. റണ്ണേഴ്‌സ് അപ്പ് ആയ കനേഡിയൻ സെൻട്രൽ സ്‌കൂളിന് 2500രൂപ ക്യാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും ഇലാഹിയ ട്രസ്റ്റ് സെക്രട്ടറി അസീസ്.പി.എയും , ബെസ്റ്റ് സ്പീക്കേഴ്‌സ് അവാർഡ് കരസ്ഥമാക്കിയ ഇലാഹിയ പബ്ലിക് സ്‌കൂളിലെ ഇർഫാനാ റഹ്മാനും, കനേഡിയൻ സെൻട്രൽ സ്‌കൂളിലെ ഷാരോൺ മേരി സാബുവിനും 1000രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ട്രോഫിയും ഇലാഹിയ സ്‌കൂൾ മാനേജർ .എം.എം.മക്കാരും സമ്മാനിച്ചു. സ്‌കൂൾ അക്കാഡമിക് ഡയറക്ടർ ഡോ. മുഹമ്മദ് ഷാഫി സ്വാഗതവും, കോഓർഡിനേറ്റർ ഷിനി.പി.ജോർജ്ജ് ന ന്ദിയുംപറഞ്ഞു. ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റിലെ മുഹമ്മദ് ഫൈസൽ മോഡറേറ്റായിരുന്നു.