pancha
തുറവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്കൂൾ പച്ചക്കറി തോട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ വൈ വർഗീസ് നിർവഹിക്കുന്നു

അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർഷിക വികസന കർഷകക്ഷേമ പദ്ധതി പ്രകാരം സ്കൂൾ പച്ചക്കറി വികസനത്തിന്റെ ഭാഗമായി കിടങ്ങൂർ ഇൻഫന്റ് ജീസസ് എൽ.പി.സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.വൈ. വർഗീസ് തൈകൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിൽവി ബൈജു അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ജോസഫ് പാറേക്കാട്ടിൽ, എം.എം. ജെയ്സൺ, പഞ്ചായത്ത് അംഗങ്ങളായ ധന്യ ബിനു, ലിസി മാത്യു, ഹെഡ്മിസ്ട്രസ് ഡെയ്സി പി.ഒ, സീന വർഗീസ്, പി.ടി.എ പ്രസിഡന്റ് സെബി പി.ഡി, കൃഷി ഓഫീസർ രാജശ്രീ, അസിസ്റ്റന്റ് സന്ധ്യ തുടങ്ങിയവർ അറിയിച്ചു.