kpms
കെ.പി.എം.എസ്. 383ാം നമ്പർ മാറാടി ശാഖയുടെ ആഭിമുഖ്യത്തിൽഅയ്യങ്കാളിജന്മദിനാഘോഷം സി.ശശികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു......

മൂവാറ്റുപുഴ: ദളിത് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അയ്യങ്കാളിയുടെ 156ാമത് ജന്മദിനാഘോഷ അനുസ്മരണ സമ്മേളനം ദളിത് ലീഗ് സംസ്ഥാന ട്രഷറർ പി.സി. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് കെ.എ. ശശി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.കെ. വേലായുധൻ, പഞ്ചായത്ത് മെമ്പർ ശ്യാമള സുരേഷ്, രാജു ഉളിയന്നൂർ, എൻ.കെ. പുരുഷൻ, കെ.വി. സുനിൽ, പി.സി. അയ്യപ്പൻ കുട്ടി, ടി.എം. ചന്ദ്രൻ, രതീഷ്, എം.കെ. അനിൽകുമാർ, എം.സി. ലൈജു, സി.എം. മനീഷ് എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന് മുമ്പായി അയ്യങ്കാളിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

മൂവാറ്റുപുഴ: കെ.പി.എം.എസ്. 383ാം നമ്പർ മാറാടി ശാഖയുടെ ആഭിമുഖ്യത്തിൽഅയ്യങ്കാളിജന്മദിനാഘോഷം നടത്തി. എയ്ഞ്ചൽ വോയ്‌സ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ശാഖ പ്രസിഡന്റ് സി.ശശികുമാർ ആശ്രമക്കുന്നേൽ പതാക ഉയർത്തി. സെക്രട്ടറി ശശി പാത്തിങ്കൽ സ്വാഗതം പറഞ്ഞു. താലൂക്ക് കമ്മിറ്റി അംഗം കെ.പി.ഭാസ്‌കരൻ ജന്മദിന സന്ദേശം നൽകി.തുടർന്ന് പുഷ്പാർച്ചനയും, മധുരപലഹാര വിതരണവും നടന്നു. ബിജുകുമാർ, ബീന ശശി പാത്തിങ്കൽ, ബാബു കണ്ടത്തിൻകര എന്നിവർ സംസാരിച്ചു.