പറവൂർ : കിഴക്കേപ്രം പറവൂർ ശ്രീനാരായണ സാംസ്കാരിക സഭ 33-ാമത് വാർഷികം പൊതുയോഗം പ്രസിഡന്റ് പി.ജി. ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്നു. അംഗങ്ങളുടെ മക്കൾക്ക് ഏർപ്പെടുത്തിയ വിദ്യാഭ്യാസ പാരിതോഷികവും പുരസ്കാരവും വിതരണം ചെയ്തു. ഭാരവാഹികളായി പി.ജി. ബാലകൃഷ്ണൻ (പ്രസിഡന്റ്), എം.കെ. ആഷിക് (വൈസ് പ്രസിഡന്റ്), വി. ബാബു (സെക്രട്ടറി), അരുൺ അശോക് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.