കൊച്ചി: മലയാളി സെന്റർ ഫോർവേഡ് മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്സിലെത്തി. കാസർകോട് സ്വദേശിയായ റാഫി 2004 ൽ എസ്.ബി.ടിയിലൂടെയാണ് പ്രൊഫഷണൽ ഫുട്ബാൾ ജീവിതം ആരംഭിച്ചത്. 2009-10 ഐ ലീഗിൽ ഒരിന്ത്യൻ കളിക്കാരന്റെ എക്കാലത്തെയും മികച്ച സ്ട്രൈക്ക് റെക്കാഡായ 14 ഗോളുകൾ നേടി മഹീന്ദ്ര യുണൈറ്റഡിന്റെ പ്ളേയർ ഒഫ് ദി ഇയർ പുരസ്കാരം നേടി. ഹെഡറുകളിലൂടെ ഗോളുകൾ നേടുന്നതിൽ ഏറ്റവും മികവ് പുലർത്തുന്ന കളിക്കാരനാണ് റാഫി. എ.ടി.കെ.യിലൂടെ ഐ.എസ്.എല്ലിൽ എത്തിയ റാഫി മൂന്നാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചിരുന്നു. 2015 ഐ.എസ്.എല്ലിൽ എമേർജിംഗ് പ്ലയർ ഒഫ് ദി ഇയർ പുരസ്കാരം നേടി. ചെന്നൈ എഫ്.സി, ചർച്ചിൽ ബ്രദേഴ്‌സ്, മുംബയ് എഫ്.സി, ഡി.എസ്.കെ ശിവാജിയൻസ്, മുംബയ് ടൈഗേഴ്‌സ് എന്നീ ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്