hospital
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിൽ ആദ്യ രോഗിയെ ഡയാലിസിസിന് വിധേയമാക്കുന്നു .

ആദ്യ രോഗിയുടെ ഡയാലിസിസ് വിജയകരമായി പൂർത്തിയാക്കി

മൂവാറ്റുപുഴ: ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്ന മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ ഇന്നലെ നടന്ന ആദ്യ രോഗിയുടെ ഡയാലിസിസ് വിജയകരമായി പൂർത്തിയാക്കി.നിലവിൽ 60ഓളം രോഗികളാണ് ആശുപത്രിയിൽ ഡയാലിസിസിനായി പേര് നൽകിയിരിക്കുന്നത്. വരും ദിവസങ്ങളിൽ ഡയാലിസിസ് നടക്കും. കേരള മെഡിക്കൽ കോർപ്പറേഷൻ കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്താരംഭിച്ച 44 ഡയാലിസിസ് സെന്ററുകളിൽ ഒന്നാണിത്. ഇതിന്റെ ഔദ്യാഗീക ഉദ്ഘാടനം കഴിഞ്ഞ 4 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ നിർവഹിച്ചിരുന്നു. ഉദ്ഘാടനത്തിന് ശേഷം യൂണിറ്റ് അണുവിമുക്തമാക്കി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് പ്രവർത്തന സജ്ജമായത്. ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചതോടെ കിഴക്കൻ മേഖലയിലെ വൃക്കരോഗം മൂലം ദുരിതം അനുഭവിക്കുന്ന നൂറുകണക്കിനു വൃക്ക രോഗികൾക്ക് വലിയ ആശ്വാസമായി .

എട്ട് ജീവനക്കാർ

ഒരു ഡോക്ടർ, മൂന്ന് ടെക്‌നിഷ്യൻ, പരിശീലനം ലഭിച്ച രണ്ട് സ്റ്റാഫ് നഴ്‌സുമാർ, രണ്ട് ക്ലീനിംഗ് ജീവനക്കാർ അടയ്ക്കം എട്ട് ജീവനക്കാരാണ് ഡയാലിസിസ് യൂണിറ്റിലുള്ളത്.

ഡയാലിസിസ് യൂണിറ്റുകൾ

ആകെ ആറ് ഡയാലിസിസ് യൂണിറ്റുകൾ

അഞ്ചണ്ണം ഒരേ സമയം പ്രവർത്തിക്കും.

ഒരണ്ണം എമർജൻസിക്കായി ഉപയോഗിക്കും.