social-issu
ശ്രീമൂലം ക്ലബ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ഡീൻ കുര്യാക്കോസ് എം.പിയും എൽദോ ഏബ്രഹാം എം.എൽ.എയും അനീഷയ്ക്ക് കൈമാറുന്നു.

മൂവാറ്റുപുഴ: പാചക വാതക സിലിണ്ടറിൽ നിന്ന് തീപടർന്നു പിടിച്ച് പിതാവിനെയും ഭർത്താവിനെയും നഷ്ടപ്പെട്ട അനീഷയ്ക്കും മൂന്നു മക്കൾക്കും മൂവാറ്റുപുഴ ശ്രീമൂലം ക്ലബ് നൽകിയ ഭൂമിയുടെയും വീടിന്റെ താക്കോൽ കൈമാറി. സമ്മേളനം എൽദോ ഏബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് എം.പി വീടിന്റെ താക്കോൽ കൈമാറി. ക്ലബ് പ്രസിഡന്റ് സജീവ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, മുൻ എം.എൽ.എ ജോണി നെല്ലൂർ, പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.അജീഷ്, ആർഡിഒ എം.ടി.അനിൽകുമാർ, ഡി.വൈ.എസ്.പി കെ.അനിൽകുമാർ, ജിജി ബിജോ എന്നിവർ പ്രസംഗിച്ചു. ക്ലബ്ബിലെ മുതിർന്ന അംഗമായ ജിബി കാക്കനാട്ട് സൗജന്യമായി നൽകിയ അഞ്ച് സെന്റ് ഭൂമിയിലാണ് ശ്രീമൂലം ക്ലബ് അംഗങ്ങൾ ചേർന്ന് വീട് നിർമിച്ചു നൽകിയത്. വീട്ടിലേക്കാവശ്യമായ ഫർണിച്ചറും വീട്ടുപകരണങ്ങളും ഉൾപ്പെടെ ക്ലബ് അംഗങ്ങൾ നൽകിയിട്ടുണ്ട്.