കൊച്ചി: ചെറായി സഹോദരൻ സ്മാരകത്തിൽ സഹോദരൻ അയ്യപ്പന്റെ പൂർണകായ പ്രതിമ സ്ഥാപിക്കണമെന്ന ജനാഭിലാഷം മാനിക്കാതെ അർദ്ധകായ പ്രതിമ സ്ഥാപിക്കാൻ സർക്കാർ ഒരുങ്ങുന്നത് ആധുനിക കേരള സൃഷ്ടാക്കളിൽ പ്രമുഖനായ സഹോദരനെ അപമാനിക്കലാണെന്ന് ശ്രീനാരായണ സേവാ സംഘം ഡയറക്ടർ ബോർഡ് യോഗം കുറ്റപ്പെടുത്തി. സഹോദര സൗധത്തിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ സംഘം പ്രസിഡന്റ് അഡ്വ.എൻ.ഡി.പ്രേമചന്ദ്രൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.പി.രാജൻ, ട്രഷറർ ഡോ.ടി..എൻ.വിശ്വംഭരൻ എന്നിവർ സംസാരിച്ചു.