കൊച്ചി: എറണാകുളം ജില്ല സീനിയർ ചെസ് ചാമ്പ്യൻഷിപ്പ് ഒന്നിന് തമ്മനം നളന്ദ പബ്ളിക് സ്കൂളിൽ വച്ച് നടത്തും. ഭോപ്പാലിൽ നടന്ന എട്ടാമത് അമേച്ച്വർ വുമൺ നാഷണൽ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായ ഫാത്തിമ അബ്ദിൻ, 19 വയസിൽ താഴെയുള്ള സ്റ്റേറ്റ് ചാമ്പ്യനായ അഞ്ജിത കൃഷ്ണകുമാർ, 6 വയസിൽ താഴെയുള്ള സ്റ്റേറ്റ് ചാമ്പ്യൻ അമൻലാൽ എന്നീ ജില്ല ചെസ് താരങ്ങളെയും ആദരിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അസോസിയേഷനുമായി ബന്ധപ്പെടുക. വിവരങ്ങൾക്ക് : 9747654737