പിറവം: ഓണക്കൂർ എസ്.എൻ .ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ള ഗുരുദക്ഷിണ കുടുംബയോഗം ശാഖാ പ്രസിഡന്റ് രമണൻ ഉദ്ഘാടനം ചെയ്തു. ഇലവനാൽ നാരായണൻകുട്ടിയുടെെ ഭവനത്തിൽ ചേർന്ന യോഗത്തിൽ കുടുംബയൂണിറ്റ് കൺവീനർ ബാബു അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെ.എസ്. ശശി മുഖ്യ പ്രഭാഷണം നടത്തി. എംജി എം എൻജിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ ഒന്നാം സ്ഥാനം ലഭിച്ച ജെനിൻ ജൈമോന് കുടുംബയൂണിറ്റ് ഉപഹാരം നൽകി.