കൊച്ചി : ബി.ഡി.ജെ.എസ് എളമക്കര ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ആഘോഷിച്ചു. അയ്യങ്കാളിയുടെ ഛായാചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി.

മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് വി.എസ്. രാജേന്ദ്രൻ, സെക്രട്ടറി വിജയൻ നെരിശാന്തറ, കമ്മിറ്റിയംഗങ്ങളായ കെ.ഡി. ഗോപാലകൃഷ്ണൻ, സുരേഷ് ലാൽ, കെ.സി. അപ്പു, കെ.ജി. ബിജു തുടങ്ങിയവർ നേതൃത്വം നൽകി.