പള്ളുരുത്തി: ഭവാനീശ്വര ക്ഷേത്രത്തിൽ 1008 നാളികേരത്താൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും ഗജപൂജയും സെപ്തംബർ 2 ന് നടക്കും. തന്ത്രി എൻ.വി. സുധാകരൻ, മേൽശാന്തി പി.കെ. മധു എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും. പുലർച്ചെ മഹാഗണപതി ഹോമം. തുടർന്ന് ഉഷ:പൂജ, ശ്രീബലി. 9 ന് ഗജപൂജയും ആനയൂട്ടും, വൈകിട്ട് 5ന് കാഴ്ചശ്രീബലി. തുടർന്ന് സമ്പൂർണ നിറമാല, അത്താഴപൂജ.