ഫോർട്ടുകൊച്ചി: കൊച്ചി കരയോഗം എൻ.എസ്.എസ് ഓഫീസ് മന്നം ബിൽഡിംഗിൽ കൊച്ചി താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.എം. ഗോവിന്ദൻകുട്ടി ഉദ്ഘാടനം ചെയ്തു. ആർ.എസ്. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. മാധവൻ നായർ, ശ്യാമളപ്രഭു, ടി.കെ. അഷറഫ്, എസ്. ചന്ദ്രശേഖരൻ, ഇന്ദിരാ പ്രഭാകരൻ തുടങ്ങിയവർ സംബന്ധിച്ചു. ഇതിനോടനുബന്ധിച്ച് തുടങ്ങിയ ഓണച്ചന്ത സെപ്തംബർ 7വരെ പ്രവർത്തിക്കും.