കൊച്ചി : നട്ടെല്ല് സംബന്ധമായ രോഗങ്ങളും ക്ഷതങ്ങളും അവയ്ക്കുള്ള ശസ്ത്രക്രിയാരീതികളും ചർച്ച ചെയ്യുന്ന ശസ്ത്രക്രിയാ വിദഗ്ദ്ധരുടെ അന്താരാഷ്ട്ര സമ്മേളനം 30 മുതൽ സെപ്തംബർ ഒന്നുവരെ കൊച്ചി ഹോട്ടൽ ലേ മെറിഡിയനിൽ നടക്കും. ന്യൂറോ സപൈനൽ സർജൻസ് അസോസിയേഷൻ ഒഫ് ഇന്ത്യയും (എൻ.എസ്.എസ്.എ) കൊച്ചിൻ സ്‌പൈൻ സൊസൈറ്റിയുമാണ് സമ്മേളനത്തിന്റെ സംഘാടകർ. ഗവർണർ ജസ്റ്റിസ് പി. സദാശിവം സമ്മേളനം ഉദ്ഘാടനം ചെയ്യും. മേയർ സൗമിനി ജെയിൻ അദ്ധ്യക്ഷത വഹിക്കും. വിശിഷ്ട സേവനത്തിന് കനക് കാന്തി ബറുവ, പ്രസിഡന്റ് ഡോ. പി.എസ്. രമണി, ഡോ. കൃഷ്ണ ശർമ എന്നിവരെ ആദരിക്കും. ഡോ. സജേഷ് കെ. മേനോൻ, ഡോ. ശെൽവൻ ആർ., ഡോ. സതീഷ് രുദ്രപ്പ, ഡോ. രാജു പോൾ മാഞ്ഞൂരാൻ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.