പറവൂർ : മൂത്തകുന്നം മുതൽ വരാപ്പുഴ വരെ തകർന്നുകിടക്കുന്ന ദേശീയപാത എത്രയും പെട്ടെന്ന് ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പറവൂർ, വടക്കേക്കര ബ്ളോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനിലെ എൻ.എച്ച് ഓഫീസിനു മുന്നിൽ ഇന്ന് രാവിലെ പത്തിന് ധർണ നടത്തും. വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.ജെ. രാജു അദ്ധ്യക്ഷത വഹിക്കും.