നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ നിന്ന് ഹജ്ജിനുപോയ തീർത്ഥാടകരുടെ ആദ്യ സംഘം ഇന്ന് മടങ്ങിയെത്തും. രാവിലെ 9.30 നാണ് ആദ്യവിമാനം നെടുമ്പാശേരിയിലെത്തുന്നത്. ലക്ഷദ്വീപിൽ നിന്നുള്ള തീർത്ഥാടകരാണ് എത്തുന്നത്. 331 പേരാണ് ലക്ഷദ്വീപിൽ നിന്ന് യാത്രയായിരുന്നത്. കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം വൈകിട്ട് മൂന്നിനെത്തും. ഹജ്ജ് ക്യാമ്പിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഇന്നലെ ആരംഭിച്ചു.