ആലുവ: എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖ വിശേഷാൽ പൊതുയോഗം അഡ്മിനിസ്ട്രേറ്റർ കെ.സി. സ്മിജന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. 165 -ാമത് ചതയാഘോഷം വിജയിപ്പിക്കാൻ തീരുമാനിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. ചതയാഘോഷ കമ്മിറ്റി കൺവീനറായി ഉണ്ണിക്കൃഷ്ണനെ തിരഞ്ഞെടുത്തു.