തൃപ്പൂണിത്തുറ: കെ.പി.എം.എസ് തൃപ്പൂണിത്തുറ യൂണിയൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 157 - മത് ജയന്തി അനുസ്മരണം സംഘടിപ്പിച്ചു. റീജ്ണൽ ഓഫീസ് ഹാളിൽ നടന്ന അനുസ്മരണയോഗം മുൻസിപ്പൽ ചെയർപേഴ്സൺ ചന്ദ്രികാദേവി ഉദ്ഘാടനം ചെയ്തു. എം.ടി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സി.വി.കൃഷ്ണൻ ജന്മദിന സന്ദേശം നൽകി. കൗൺസിലർ എ വി ബൈജു, രതീഷ് പി.വി., ശ്രീജിത്ത് പി.ഡി, വിനീത ശരത്, വാസന്തി ശശിധരൻ, സിന്ധു കർണ്ണൻ എന്നിവർ സംസാരിച്ചു.