ആലുവ: കീഴ്മാട് കുട്ടമശേരി എസ് ആൻഡ് എസ് ട്രാൻസ്‌ഫോർമർ കമ്പനി അടച്ചുപൂട്ടിയതിനെതിരെ തൊഴിലാളികൾ ആരംഭിച്ച സമരം 111 ദിവസം പിന്നിട്ടു. മുന്നറിയിപ്പില്ലാതെയാണ് കമ്പനി അടച്ചുപൂട്ടിയതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. തൊഴിൽവകുപ്പ് ഇതിനോടകം വിളിച്ചു ചേർത്ത 5 ചർച്ചകളിലും കമ്പനി ഉടമ ഹാജരാകാതിരുന്നതിനെ തുടർന്നാണ് തൊഴിലാളികൾ രണ്ടാം ഘട്ടപ്രക്ഷോഭ സമരം ആരംഭിച്ചത്.
കമ്പനി പടിക്കൽ നടത്തിയ രണ്ടാംഘട്ടപ്രക്ഷോപം ഐ.ൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.പി. ജോർജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി. സിയാദ്, കോൺഗ്രസ് നേതാക്കളായ കെ.എച്ച്. ഷാജി, മുഹമ്മദ് താഹിർ, സുലൈമാൻ അമ്പലപ്പറമ്പ്, അഡ്വ ഷിയാസ്, കെ.ബി. നിജാസ്, പോളി ഫ്രാൻസിസ്, രഞ്ജു ദേവസി, തൊഴിലാളി പ്രതിനിധികളായ ഷെഫീഖ്, സനിത ഷാജി എന്നിവർ പ്രസംഗിച്ചു.