മൂവാറ്റുപുഴ: തോട്ടിൽ കുളിക്കാനിറങ്ങിയ ആൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. വാളകം കുന്നയ്ക്കാൽ മഞ്ഞനാമറ്റത്തിൽ (പാനാപ്പറമ്പിൽ) എം.ജെ. ജോർജ്ജ് (68)ആണ് മരിച്ചത്. ആവുണ്ട വലിയതോട്ടിലാണ് ഇന്നലെ ഉച്ചക്കഴിഞ്ഞ് 3.30 ഓടെയാണ് കുളിക്കാനിറങ്ങിയത്. ഒഴുക്കുള്ള തോട്ടിൽ അകപ്പെട്ടുപോയ ജോർജ്ജിനെ തോടിന്റെ കരയിൽനിന്ന നാട്ടുകാരും ബന്ധുക്കളും ചേർന്ന് രക്ഷപ്പെടുത്തി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: മേരി. മക്കൾ: ജിൻസൺ, ജെയ്‌സൺ. മരുമകൾ: ബിൻസി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ മൂവാറ്റുപുഴ ജനറൽ ആശുപത്രയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ട് നൽകും. സംസ്‌കാരം വൈകിട്ട് 4ന് കടമറ്റം സെന്റ് ജോർജ്ജ് യാക്കോബായ പള്ളിസെമിത്തേരിയിൽ.