തൃപ്പൂണിത്തുറ: പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. കൊച്ചി സ്വദേശി സുബൈറ്ന്റെ മകൻ അൽത്താഫ് (അനീഷ് - 36 വയസ്സ്), ആന്റണി മകൻ ഷിബു എന്നിവരാണ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ബിജു വർഗീസിന്റെ നേതൃത്വത്തിൽ റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ സതീശൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ സാലിഹ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുനിൽകുമാർ, പ്രദീപ് പരമേശ്വരൻ,അനിൽകുമാർ, ശ്യാംകുമാർ, സുരേഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.