മൂവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വായനശാലകൾ ഫണ്ട് സമാഹരിച്ചു നൽകും. മൂവാറ്റുപുഴ താലൂക്കുതല ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം സെപ്തംബർ1 ന് രാവിലെ 9. 30ന് ഇൗസ്റ്റ് പായിപ്ര യുണെെറ്റഡ് പബ്ലിക് ലെെബ്രറിയിൽ നടക്കുന്ന ചടങ്ങിൽ എൽദോ എബ്രഹാം എം.എൽ.എ വായനശാല ഭാരവാഹികളിൽ നിന്ന് ഫണ്ട് ഏറ്റുവാങ്ങി നിർവഹിക്കും. ലെെബ്രറി പ്രസിഡന്റ് പി.എച്ച്. സക്കീർ ഹുസെെൻ പേണ്ടാണം അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ഷാഫി മുതിരക്കാലായിൽ സ്വാഗതം പറയും. ഗ്രാമ പഞ്ചായത്ത് വെെസ് പ്രസിഡന്റ് എം.പി. ഇബ്രാഹം മുഖ്യ പ്രഭാഷണം നടത്തും.

ലെെബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് ജോസ്‌ കരിമ്പന, സെക്രട്ടറി സി.ടി. ഉലഹന്നാൻ, ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി, ലെെബ്രറി വെെസ് പ്രസിഡന്റ് പി.എം. ഷാൻ പ്ലാക്കുടിയിൽ, ജോയിന്റ് സെക്രട്ടറി പി.എം. നൗഫൽ എന്നിവർ സംസാരിക്കും.

താലൂക്കിലെ 61 വായനശാലകളിലും ദുരിതാശ്വാസഫണ്ട് സമാഹരണം നടക്കും. ലെെബ്രറി അംഗങ്ങളിൽ നിന്നും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സഹയാത്രികരിൽ നിന്നുമാണ് ദുരിതാശ്വാസനിധി ശേഖരിക്കുന്നത്. ലെെബ്രറികൾ സമാഹരിക്കുന്ന തുക സെപ്തംബർ 15നകം താലൂക്ക് ലെെബ്രറി കൗൺസിലിനെ ഏൽപ്പിക്കും. താലൂക്ക് ലെെബ്രറി കൗൺസിലുകൾ ജില്ലാ ലെെബ്രറി കൗൺസിൽ മുഖേന സ്റ്റേറ്റ് ലെെബ്രറി കൗൺസിലിന് നൽകും. സ്റ്റേറ്റ് ലെെബ്രറി കൗൺസിൽ ലഭിക്കുന്ന തുക മുഖ്യമന്ത്രിക്ക് കെെമാറും.