കൊച്ചി: പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന് പ്രവർത്തന മികവിന്റെ അംഗീകാരമായ ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് 2.30 ന് നടക്കും. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ കെ.ജെ മാക്‌സി എം.എൽ.എ പ്രഖ്യാപനം നടത്തും. ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് സജീവ് ആന്റണി അദ്ധ്യക്ഷത വഹിക്കും. എറണാകുളം ജില്ലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബ്ലോക്ക് പഞ്ചായത്താണ് പള്ളുരുത്തി. പി.എം.എ.വൈ (ജി) പദ്ധതിയിലെ മേസ്തിരി പരിശീലനത്തിലൂടെ നിർമ്മിച്ച വീടിന്റെ താക്കോൽദാനം ഹൈബി ഈഡൻ എം.പി നിർവഹിക്കും. എം. സ്വരാജ് എം.എൽ.എ ഉദ്യോഗസ്ഥരെ ആദരിക്കും. മേസ്തിരി പരിശീലകൻ, പരിശീലനാർത്ഥികൾ എന്നിവർക്കുള്ള സർട്ടിഫിക്കറ്റ് ജോൺ ഫെർണാണ്ടസ് എം.എൽ.എ വിതരണം ചെയ്യും.